
ന്യൂഡല്‍ഹി : രാജ്യത്ത് കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപെട്ട് കൊണ്ട് പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി എംപിയായ ധരംവീര്‍ ഗാന്ധി പാര്‍ലമെന്‍റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.
നവംബര്‍ 20ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ കഞ്ചാവിന്‍റെ ഉപയോഗം, കൈവശം വെയ്ക്കല്‍, വില്‍പന, കൃഷി, എന്നിവയടക്കമുള്ള എല്ലാ കാര്യങ്ങളും നിയപരമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബില്ല് അവതരിപ്പിക്കാനാണ് ധരംവീറിന്‍റെ നീക്കം.
ചെറിയ തോതില്‍ ലഹരി നല്‍കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അത് മര്യാദ കെട്ട ജീവിതത്തിനോ കുറ്റകൃത്യത്തിനോ കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിലവിലെ നിയമം മയക്കുമരുന്ന് മാഫിയയുടെ വളർച്ചയെ മാത്രം സഹായിക്കുന്നതാണെന്ന്‍ ധരംവീര്‍ അഭിപ്രായപ്പെട്ടു.
Post Your Comments