ന്യൂഡല്‍ഹി : ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ വീണ്ടും പുറത്താക്കിയതായി റിപ്പോര്‍ട്ട്. കൊമേഴ്‌സല്‍ കൗണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്‌നിഹോത്രി, പ്രസ് ഓഫീസര്‍ ബല്‍ബീര്‍ സിംഗ് എന്നിവരെയാണ് പുറത്താക്കിയതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ, പിടിയിലായ പാക് ചാരസംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ട് പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം ഇന്ത്യ പുറത്താക്കിയിരുന്നു. കൂടാതെ, ഏഴ് പാക് ഉദ്യോഗസ്ഥരെകൂടി ഇന്ത്യ മടക്കി അയച്ചു. ഇതിനു പ്രതികാരമായാണ് പാകിസ്ഥാന്റെ നടപടിയെന്നാണ് കരുതപ്പെടുന്നത്.
പാകിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്നും ഭീകരര്‍ക്കു പണസഹായം നല്‍കിയെന്നും ആരോപിച്ചാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയിരിക്കുന്നത്. അഗ്‌നിഹോത്രി റോയ്ക്കുവേണ്ടിയും ബല്‍ബീര്‍ സിംഗ് ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വേണ്ടിയുമാണ് ജോലിയെടുക്കുന്നതെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ചാരപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ പുറത്താക്കുമെന്നും പാകിസ്ഥാന്‍ മുന്നറിയിപ്പു നല്‍കുന്നു.
Post Your Comments