ന്യൂഡല്‍ഹി : കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടി നടത്തുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
കശ്മീര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ഒരാഴ്ചയായി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ജനവാസ മേഖലകളില്‍ വെടിവെയ്പ്പ് നടത്തി സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് പതിവാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 17ലധികം പാക് സൈനികര്‍ ഇന്ത്യന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസവും ഇന്ത്യ നടത്തിയ മുന്നേറ്റത്തില്‍ പാക് റേഞ്ചിലെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 14 പാക് പോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഇക്കാര്യങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. വിട്ടുവീഴ്ചയില്ലാതെ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ തീരുമാനം.
രാജ്യത്ത് പാക് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments