Life Style

ഉന്മേഷം തരുന്ന ഭക്ഷണങ്ങൾ …..

എപ്പോഴും ഉന്മേഷത്തോടെ ഇരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചറിയാം. രാത്രി എന്ന വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രാതൽ കഴിക്കേണ്ടത് നിർബന്ധമാണ്. തവിടോട് കൂടിയ ധാന്യങ്ങൾ, പരിപ്പ് -പയറുവർഗങ്ങൾ നിർബന്ധമായും കഴിക്കണം. കൂടാതെ വെള്ളം ധാരാളം കുടിക്കേണ്ടതും ആവശ്യമാണ്.

മൂഡ് ഔട്ട് ആയിരിക്കുമ്പോൾ ചായയോ കാപ്പിയോ കുടിക്കുന്നത് മനസിനെ ഉത്തേജിപ്പിക്കും. ഇവയിലടങ്ങിയിരിക്കുന്ന കഫീൻ ആണ് ഇതിന് സഹായിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. വൈറ്റമിൻ ബി അടങ്ങിയ ആഹാരങ്ങൾ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങൾ, ഇലക്കറികൾ , ബീൻസ് വർഗ്ഗങ്ങൾ , അയഡിൻ ഉപ്പ് ചേർത്ത ഭക്ഷണം എന്നിവ കഴിക്കുന്നതും ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button