
സിമി ഭീകരർ രാം ശങ്കര്‍ യാദവ് എന്ന പോലീസുകാരനിൽ നിന്ന് കവർന്നത് തന്റെ മകളുടെ വിവാഹം കാണാനുള്ള സൗഭാഗ്യം കൂടിയാണ്. ഡിസംബർ 9 ന് മകളായ സോണിയയുടെ വിവാഹം നടക്കാനിരിക്കെയാണ് രാം ശങ്കർ യാദവിന്റെ മരണം. സോണിയയുടെ വിവാഹത്തെകുറിച്ചോർത്ത് എപ്പോഴും സന്തോഷവാനായിരുന്നു യാദവ്. വിവാഹത്തിന് വേണ്ടി ഒരു മാസം മുൻപ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരീ പുത്രന്‍ വിജയ് ശങ്കര്‍ യാദവ് പറയുന്നു.
യാദവിന്റെ മറ്റ് രണ്ട് ആൺമക്കളായ ശംഭുനാഥ്, പ്രഭുനാഥ് എന്നിവർ സൈന്യത്തിലാണ്. ശംഭുനാഥ് ഗുഹാവത്തിയിലും പ്രഭുനാഥ് ഹിസാറിലുമാണ് സേവനമനുഷ്ടിക്കുന്നത്. അച്ഛന്റെ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാനായി ഇരുവരും നാട്ടിലെത്തിയിട്ടുണ്ട്. തങ്ങളുടെ അച്ഛന്‍ ഇങ്ങനെയൊരു മരണമല്ല അര്‍ഹിച്ചതെന്നും അതുകൊണ്ട് തന്നെ അച്ഛനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും മക്കൾ ആവശ്യപ്പെടുന്നു.
Post Your Comments