ബംഗളൂരു : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ ഭാര്യ കൊടകിലെ 150 ഏക്കര്‍ വനഭൂമി കയ്യേറിയതായികര്‍ണ്ണാടക വനം വകുപ്പ്. കൊടകിലെ കൊപ്പാട്ടിയിലാണ് ജേക്കബ് തോമസിന്‍റെ ഭാര്യ ഡെയ്സിയുടെ പേരില്‍ വനഭൂമി കണ്ടെത്തിയത്. ഈ ഭൂമി ഒഴിപ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. മടികേരി സബ് ഡിവിഷന്‍ അസിസ്റ്റന്‍റ്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി രംഗനാഥാണ് കഴിഞ്ഞ മാസം 27 ന് ഉത്തരവിട്ടത്.
1990 ലെ റിസേര്‍വ് ഫോറസ്റ്റ് ചട്ടപ്രകാരം ഇത് വനഭൂമിയാണെന്ന് ഉത്തരവില്‍ പറയുന്നു. കര്‍ണ്ണാടക ഫോറസ്റ്റ് ആക്റ്റ് 64 എഅനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് നടപടി.1991ല്‍ 15 ലക്ഷം രൂപക്ക് ഭാര്യ വാങ്ങിയതാണ് ഭൂമിയെന്നും ഇതില്‍ നിന്നും 35ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ടെന്നും ജേക്കബ് തോമസ് ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
1999മുതല്‍ ഡെയ്സി കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമ പോരാട്ടം നടത്തുകയാണ്. കര്‍ണ്ണാടക ഹൈക്കോടതി വരെ എത്തിയ കേസ് തീരുമാനത്തിനായി മടികേരി സബ് ഡിവിഷന്‍ അസിസ്റ്റന്‍റ്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വിടുകയായിരുന്നു. മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹനുമാന്‍ ടോബക്കോ കമ്പനിയില്‍ നിന്നും വാങ്ങിയതാണ് ഭൂമിയെന്നാണ് ഡെയ്സി പറയുന്നത്. എന്നാല്‍ ഈ ഭൂമി റിസേര്‍വ് ഫോറെസ്റ്റ് മാപ്പില്‍ സ്വകാര്യ ഭൂമിയല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഇത് കൈയ്യേറ്റമാണെന്നും കൊടക് ഡിഎഫ്സി യെദുകൊണ്ടാലു വ്യക്തമാക്കി.
Post Your Comments