Kerala

കേരളത്തില്‍ ഇന്ന് ഇടിയോടുകൂടിയ കനത്ത മഴ; ന്യൂനമര്‍ദത്തിന് സാധ്യത

തിരുവനന്തപുരം: മണ്‍സൂണ്‍ മഴ പേമാരി പോലെ എത്തുന്നു. ഇന്നും നാളെയുമായി കേരളത്തില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലും കന്യാകുമാരിയിലും ഇടിയോടു കൂടിയ കനത്ത മഴയുണ്ടാകും.

ഇപ്പോള്‍ തന്നെ കേരളത്തെ പല ഭാഗങ്ങളിലും കാര്‍മേഘങ്ങള്‍ മങ്ങി തുടങ്ങി. ചെറിയ തോതില്‍ മഴ പെയ്തു തുടങ്ങി. തിങ്കളാഴ്ച രാവിലെയും പല ഭാഗങ്ങളിലും നല്ല മഴ പെയ്തിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും 30ന് വടക്കുകിഴക്കന്‍ മണ്‍സൂണിനു തുടക്കമിട്ടതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇതിന്റെ ഫലമായി തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ ലഭിക്കുന്നതോടെ വരള്‍ച്ചാ പ്രദേശങ്ങളില്‍ ഒരാശ്വാസം ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെടുമെന്നു നിരീക്ഷകര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button