ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഭോപ്പാലിലെ സിമി പ്രവര്‍ത്തകരെ വധിച്ചതെന്ന് ആരോപിച്ച് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പോലീസുകാരെ മാത്രമല്ല ഇതിന് ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധശിക്ഷയ്ക്ക് വിധേയരാക്കണമെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
കൊലപാതകവാസനയുള്ള പോലീസുകാര്‍ ഒന്ന് മനസ്സിലാക്കണം, ‘ഏറ്റുമുട്ടലില്‍’ നിരപരാധികളെ കൊന്നു പോലീസുകാർക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും തൂക്ക് മരം അവരെ കാത്തിരിക്കുന്നുവെന്നും’ കട്ജു പറയുന്നു.
അതേസമയം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഭോപ്പാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെയാണ് ജയില്‍ ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തി എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഭോപ്പാലിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ച് ഇവരെ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.
Post Your Comments