KeralaNews

ഹിന്ദുവേതുമാകാം… പട്ടികജാതിക്കാരെ അവഹേളിയ്ക്കുന്ന മലയാളിയുടെ കപട മതേതരത്വത്തെ വിവാഹപരസ്യങ്ങളിലൂടെ തുറന്നുകാട്ടി പി.സി ജോര്‍ജ്

മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ ‘മാതൃഭൂമി’യില്‍ വന്ന വിവാഹപരസ്യത്തിനെതിരെയാണ് പിസി ജോര്‍ജ്ജ് പ്രസംഗത്തിലൂടെ ആഞ്ഞടിച്ചത്. ‘ഹിന്ദുവേതുമാകാം (എസ്സി/ എസ്ടി ഒഴികെ )’ എന്ന പരസ്യം കേരളത്തിലെ ഇപ്പോള്‍ നിലനില്‍ക്കുന്ന മതേതരത്വമെന്താണെന്നാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യധാരാ പത്രങ്ങളില്‍ വരുന്ന കല്യാണ പരസ്യങ്ങളിലെ ദളിത് വിരുദ്ധതയ്ക്കതെിരെ രൂക്ഷമായി പ്രതികരിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ നിയമസഭയിലെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. മുമ്പ് നടത്തിയ പ്രസംഗം ഇപ്പോഴാണ് സോഷ്യല്‍മീഡിയകളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്.
മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ ‘മാതൃഭൂമി’യില്‍ വന്ന വിവാഹപരസ്യത്തിനെതിരെയാണ് പിസി ജോര്‍ജ്ജ് പ്രസംഗത്തിലൂടെ ആഞ്ഞടിച്ചത്.
‘ഹിന്ദുവേതുമാകാം (എസ്സി/ എസ്ടി ഒഴികെ )’ എന്ന പരസ്യം കേരളത്തിലെ ഇപ്പോള്‍ നിലനില്‍ക്കുന്ന മതേതരത്വമെന്താണെന്നാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാതൃഭൂമി പത്രത്തില്‍ എല്ലാ ഞായറാഴ്ചയും വിവാഹപരസ്യം വരാറുണ്ട്. ഒക്ടോബര്‍ 9 ഞായറാഴ്ച വന്ന ഒരു വിവാഹ പരസ്യമാണ് ഇത്. സര്‍ക്കാര്‍ ജോലി, വെജിറ്റേറിയന്‍, ഹിന്ദു യുവാവ്, ആയില്യം നക്ഷത്രം. ഹിന്ദുവിലേതും.(എസ്.സി.എസ്.ടി ഒഴികെ) എന്നിങ്ങനെയാണ് പരസ്യത്തിലുള്ളത്. ഹിന്ദുവിലേതും ഇവര്‍ക്ക് അംഗീകരിക്കാം. പക്ഷേ എസ്സി/ എസ്ടി ഒഴികെയുള്ള ഹിന്ദുവിനെ മാത്രമേ അംഗീകരിക്കുകയുള്ളുവെന്നുമാണ് പരസ്യത്തിലെ  സൂചനയെന്ന്
പിസി ജോര്‍ജ്ജ് പറഞ്ഞു.

ഈ രീതിയിലാണ് നമ്മുടെ മതേതരത്വംപോയിക്കൊണ്ടിരിക്കുന്നതെന്നും പിസി ജോര്‍ജ്ജ്  പ്രസംഗത്തില്‍ സൂചിപ്പിച്ചു. അതുകൊണ്ട് മതേതരത്വമെന്നൊന്നും പറഞ്ഞിട്ട് വലിയ കാര്യമില്ലെന്നും ഈ പരസ്യം കൊടുത്തവനെ പ്രതിയാക്കി കേസെടുക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഇവിടെ ഒരു ഗവണ്‍മെന്റുണ്ടെങ്കില്‍ ചെയ്യേണ്ടത് അതാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ഇത്തരം വിവാഹപരസ്യങ്ങളിലൂടെ ഈ രാജ്യത്ത് ജീവിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരെ അപമാനിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. അവര്‍ക്കും ഈ രാജ്യത്ത് ജീവിക്കണമെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചോദിക്കാനും പറയാനും ഈ രാജ്യത്ത് ആരുമില്ലാത്തതാണ് പ്രശ്‌നമെന്നും പിസി ജോര്‍ജ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button