ന്യൂഡല്‍ഹി● രാജ്യത്തെ സബ്സിഡിയില്ലാത്ത പാചകവാതക വില സിലിന്‍ഡര്‍ വില വര്‍ധിപ്പിച്ചു. 38 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതിക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. മാസംതോറും നടത്തുന്ന അവലോകന യോഗത്തിലാണ് തീരുമാനം. പുതിക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡര്‍ വില 529 രൂപയാകും.
അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനത്തിന് അനുസരിച്ചാണ് പാചകവാതക വിലയില്‍ മാറ്റംവരുത്തിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
Post Your Comments