കൊച്ചി : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ് നേതാവ്. സംഭവത്തില്‍ മൂന്നു പേരെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്പിലാണ് കേസിലെ പ്രതി.
ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂറാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പിലിന്റെ നിര്‍ദേശപ്രകാരമാണ് ഗുണ്ടാസംഘം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആന്റണിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. ആന്റണി ഒളിവിലാണ്. മറ്റൊരു നഗരസഭാംഗം ജിന്‍സണ്‍ പീറ്ററും കേസില്‍ പ്രതിയാണ്.
ഭൂമി ഇടപാടിന്റെ പേരില്‍ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോകുകയും ഒരുദിവസത്തിലേറെ രഹസ്യകേന്ദ്രത്തില്‍ തടഞ്ഞുവെച്ച് നഗ്‌നനാക്കി മര്‍ദ്ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇയാളുടെ മകനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍, കെപിസിസി ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
Post Your Comments