ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് പിടിയിലായ പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ മെഹ്മൂദ് അക്തർ 16 പാക് ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തിയതായി റിപ്പോർട്ട്. മെഹ്മൂദ് അക്തറിനെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കും മുൻപ് ഇന്റലിജൻസ് ഏജൻസികളും പോലീസും ചോദ്യം ചെയ്തിരുന്നു. അതിർത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ ചോർത്താനാണ് ഇവർ ചാരൻമാരുമായി സമ്പർക്കം പുലർത്തുന്നതെന്നാണ് വിവരം.
അതേസമയം ചാരൻമാർക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന് സംശയിക്കുന്ന രണ്ടുപേരേക്കൂടി പിടികൂടിയതായി റിപ്പോർട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments