ന്യൂഡല്‍ഹി : ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ട് തടവുപുള്ളികള്‍ ജയില്‍ ചാടിയതും തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സേന അവരെ കൊലപ്പെടുത്തിയതും ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് സിപിഐ എം വ്യക്തമാക്കി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും നല്‍കുന്ന വിശദീകരണങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ട്. തടവുപുള്ളികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
ഏറ്റുമുട്ടലിന്റേതായി പുറത്ത് വന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്.തടവുകാര്‍ ജയില്‍ ചാടിയെന്ന പൊലീസ് അവകാശവാദത്തിലും ഏറ്റുമുട്ടല്‍ കൊലയിലും ജുഡീഷ്യല്‍ അന്വേഷണം വേണം.സംഭവത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ട് ഹൈക്കോടതി ജഡ്ജിയെ കൊണ്ട് ഇത്അന്വേഷിപ്പിക്കണമെന്നുംസിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
Post Your Comments