India

ഇത്തവണ വാഗാ അതിര്‍ത്തിയില്‍ മധുരം കൈമാറിയില്ല

ന്യൂഡല്‍ഹി● അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ ഇത്തവണ ദീപാവലിയ്ക്ക് ഇന്തോ-പാക് സൈനികര്‍ മധുരം കൈമാറിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി വിശേഷാവസരങ്ങളിൽ ഇന്ത്യ–പാക് സൈനികർ മധുരവും സമ്മാനങ്ങളും കൈമാറാറുണ്ടായിരുന്നു. ഈദ്, ദീപാവലി ദിവസങ്ങളിലാണ് ഇത് നടക്കാറുണ്ടായിരുന്നത്. ഇത്തവണ ഈദ് ദിനത്തില്‍ പാകിസ്ഥാനും മധുരം കൈമാറിയിരുന്നില്ല. ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിലും വാഗാ അതിർത്തിയിൽ മധുരം കൈമാറൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നില്ല. അതേസമയം, രാജസ്‌ഥാനിലെ ബിക്കാനിർ അതിർത്തിയിൽ സൈന്യം ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button