മുംബൈ: സൗത്ത് മുബൈയിലുള്ള ഡ്രീംലാന്‍ഡ് തീയേറ്ററിനടുത്തുള്ള നാല് നിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രാത്രി 08:15 ഓടെയാണ് മെഹ്ത മാന്‍ഷന്‍ എന്ന വാണിജ്യ സമുച്ചയത്തിന്റെ ഒന്നാം നിലയിൽ തീ പിടിത്തമുണ്ടായത്. ഒന്നാം നിലയില്‍ ഉണ്ടായ ഷോട്ട്സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
അഗ്നിബാധ ഉണ്ടായപ്പോള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ ഉടന്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞതുമൂലം വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മൂന്നാം നില വരെ തീ പടര്‍ന്നതായാണ് വിവരം.
ആറ് ജല ടാങ്കറുകളും 12 ഫയര്‍ എന്‍ജിനുകളും തീ അണയ്ക്കാനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. നേരത്തെ ദക്ഷിണ മുംബൈയിലെ പി ഡി മെല്ലോ റോഡിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിനും തീ പിടിച്ചിരുന്നു. ഇവിടെയും ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
Post Your Comments