KeralaNews

പോലീസ് സ്റ്റേഷനില്‍ സെല്‍ഫിയെടുത്ത് പ്രതികളുടെ ആഘോഷം

കൊല്ലം: പോലീസ് സ്റ്റേഷനില്‍നിന്ന് ഫേസ്ബുക്കിലേക്ക് ഒരു കുറിപ്പ് ‘ഫീലിങ്ങ് ഹാപ്പി ഫ്രം കാവനാട് പോലീസ് സ്റ്റേഷന്‍’. ഇത് പൊലീസ് സ്റ്റേഷനോ അതോ ഏതെങ്കിലും ആഘോഷമോ എന്നു തോന്നി പോകും ഈ സെല്‍ഫി കണ്ടാല്‍. എന്നാല്‍ സെല്‍ഫി ആഘോഷം നടന്നത് പൊലീസ് സ്റ്റേഷനിലും, പൊലീസിന്റെ തൊപ്പി വെച്ച് സെല്‍ഫിയെടുത്തത് പ്രതികളും. സെല്‍ഫി ആഘോഷം നടന്നത് കൊല്ലം കാവനാട് പൊലീസ് സ്റ്റേഷനിലും. പരസ്യമായി മദ്യപിച്ചതിന് ശക്തികുളങ്ങരയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളാണ് പൊലീസ് സ്റ്റേഷനില്‍ സെല്‍ഫി ആഘോഷം നടത്തിയത്.
സാജ് അലോഷ്യസ് എന്ന യുവാവാണ് ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവര്‍ക്കൊപ്പം കാവനാട് പോലീസ് സ്റ്റേഷനില്‍നിന്ന് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്റ്റേഷനുള്ളില്‍ സെല്‍ഫി ചേട്ടന്മാര്‍ക്ക് വെയ്ക്കാന്‍ തൊപ്പി ഊരി നല്‍കിയത് ആരാണെന്നതാണ് അടുത്ത ചോദ്യം. ഏതായാലും പൊലീസുകാര്‍ക്ക് വലിയ പണി കിട്ടുമെന്നതിന് സംശയമില്ല. മദ്യപിച്ചതിന് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഫോട്ടോയെ അഭിനന്ദിച്ചും ‘അല്ല പിന്നെ അത്രേ ഉള്ളൂ’, കബാലി ഡാ, അത് പൊളിച്ചു എന്നുമുള്ള കമന്റുകളും വന്നിട്ടുണ്ട്.

അതേ സമയം പോലീസ് സ്റ്റേഷനില്‍നിന്ന് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്.

shortlink

Post Your Comments


Back to top button