പാറ്റ്‌ന :തന്റെ പിതാവിനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനോട് പകരംവീട്ടുമെന്ന് വീരമൃത്യു വരിച്ച ബിഎസ്‌എഫ് ജവാൻ ജിതേന്ദര്‍ കുമാര്‍ സിങ്ങിൻറെ മകൾ.അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പിലാണ് ബിഹാര്‍ സ്വദേശിയായ ജിതേന്ദര്‍ കുമാര്‍ സിങ്ങിന് ജീവന്‍ നഷ്ടമായത്.
ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടത് പാക്കിസ്ഥാനോടുള്ള പ്രതികാരമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്നും ഇന്ത്യന്‍ സൈന്യം അത് നടപ്പാക്കണമന്നും അർച്ചന പറയുകയുണ്ടായി.
പിതാവ് ഇല്ലാതായതോടെ പ്രധാനമന്ത്രിയെയാണ് തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് കാണുന്നത്. പ്രധാനമന്ത്രി തങ്ങളെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. ഞങ്ങളുടെ കുടുംബം വളരെ ദരിദ്രരാണ്. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് ബിഎസ്‌എഫില്‍ ജോലി നല്‍കുകയും വേണം. പിതാവിനെ പോലെ രാജ്യത്തെ സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്.പ്രധാനമന്ത്രി തങ്ങള്‍ക്ക് ബിഎസ്‌എഫില്‍ ജോലി നല്‍കുകയാണെങ്കില്‍ പാക്കിസ്ഥാനോട് പകരം ചോദിക്കുമെന്നും അർച്ചന സിങ് അഭിപ്രായപ്പെടുകയുണ്ടായി.
Post Your Comments