ജയ്‌സാൽമർ :ചരിത്രത്തിലാദ്യമായി ഇന്ത്യാ പാക് അതിർത്തിയിൽ ഇന്ത്യ വനിതാ ജവാന്മാരെ വിന്യസിച്ചു.ദീപാവലി ദിനത്തോടനുബന്ധിച്ചാണ് വനിതാ ജവാന്മാരെ ഇന്ത്യ അതിർത്തിയിൽ വിന്യസിപ്പിച്ചത്.ഉത്തർപ്രദേശ്, ബിഹാർ, അരുണാചൽപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ജവാന്മാരെയാണ് അതിർത്തിയിൽ കാവൽ നിന്നത്.
ഞങ്ങൾക്ക് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ സാധിക്കില്ല. എന്നാൽ, ഭാരതീയർ സുരക്ഷിതമായി ദീപാവലി ആഘോഷിക്കുന്നതാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെന്നും ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനേക്കാൾ വലിയ ആഘോഷം ഞങ്ങള്‍ക്കില്ലെന്നും ഉത്തര്‍പ്രദേശുകാരിയായ റൂബി ആലം വ്യക്തമാക്കുന്നു.ഞങ്ങള്‍ ദീപാവലി പടക്കങ്ങള്‍ പൊട്ടിക്കാനല്ല, ആവശ്യമെങ്കില്‍ തോക്കില്‍ നിന്നു തീ പാറിക്കാനാണ് അതിര്‍ത്തിയില്‍ കാവൽ നില്‍ക്കുന്നതെന്നും വനിതാ ജവാന്മാർ പറയുകയുണ്ടായി.
Post Your Comments