ബംഗളൂരു● മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ മുന്‍ മന്ത്രി ശോഭ കരന്ത്ലാജയെ വിവാഹം ചെയ്തെന്ന് വെളിപ്പെടുത്തല്‍. കേരളത്തിലെ ഒരു ക്ഷേത്രത്തിൽവച്ച് രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹമെന്നും കർണാടക ജനതപക്ഷ പാർട്ടി നേതാവ് പത്മനാഭ പ്രസന്ന വെളിപ്പെടുത്തി.
ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രസന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ പ്രസന്നയ്ക്ക് നേരെ അജ്ഞാതസംഘം രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. രണ്ട് വലിയ ജാറുകളിലാക്കി കൊണ്ടുവന്ന രാസവസ്തുക്കൾ പ്രസന്നയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനുശേഷം അക്രമികൾ രക്ഷപ്പെട്ടു. ഇവര്‍ ‘ഭാരത രക്ഷണ വേദികെ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും പ്രസന്ന പറഞ്ഞു.
രഹസ്യ വിവാഹവാര്‍ത്ത പുറത്തുവിടുമെന്ന് ഭയന്നാണ് യദിയൂരപ്പ തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസന്ന ആരോപിച്ചു. ക്ഷേത്രത്തിന് ഹാള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നടത്തിയാണ് യദിയൂരപ്പ വിവാഹം നടത്തിയത്. . വാഗ്ദാനം ചെയ്തപോലെ കേരളത്തിലെ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ഡൈനിംഗ് ഹാൾ നിർമിച്ചു നൽകിയതായും പ്രസന്ന പറഞ്ഞു.
Post Your Comments