NewsLife Style

അറിയാം ആയുസ്സിന്റെ കേന്ദ്രത്തെക്കുറിച്ച്

മനുഷ്യശരീരം എന്നും ഒരത്ഭുതമാണ്.പല അസുഖങ്ങളും ഉടലെടുക്കുന്ന ഈ മനുഷ്യ ശരീരത്തില്‍ തന്നെയുണ്ട്, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നും.ശരീരത്തില്‍ തന്നെയുള്ള പല പോയന്റുകളില്‍ അമര്‍ത്തി രോഗം ശമിപ്പിയ്ക്കാൻ കഴിയുന്നതാണ്.എന്നാൽ കാലിലുള്ള ഒരു പോയ്ന്റ്റ് വളരെയധികം പ്രധാനപെട്ടതാണ്.

കാലിന്റെ പുറകിലായാണ് ഈ പ്രത്യേക സ്ഥാനം. ജപ്പാന്‍ ആരോഗ്യവിദഗ്ധനായ സൂ സാന്‍ ലി ആണ് ഈ മസാജിംഗ് വിദ്യ കണ്ടെത്തിയത്. ജപ്പാനില്‍ ഈ പോയന്റ് അറിയപ്പെടുന്നത് പോയന്റ് ഓഫ് ഹണ്ട്രഡ് ഡിസീസ് എന്നും ചൈനയില്‍ പോയന്റ് ഓഫ് ;ലോങ്‌ജിറ്റിവിറ്റി എന്നുമാണ്. അതായത് 100 രോഗങ്ങളുടെ കേന്ദ്രമെന്നാണ് പറയപ്പെടുന്നത്.കാൽമുട്ടിന് താഴെയാണ് ഈ കേന്ദ്രം.

ഇതു കണ്ടെത്തുവാനായി കാല്‍മുട്ടിനു തൊട്ടുതാഴെയായി പുറകുവശത്ത് അല്‍പം മസിലുള്ള സ്ഥലം അതേ വശത്തെ കൈ കൊണ്ട് കൈ വിരലുകള്‍ എല്ലാം നിവര്‍ത്തിപ്പിടിച്ചു മൂടുക.ഇങ്ങനെ പിടിക്കുമ്പോൾ മോതിര വിരലിനും ചെറുവിരലും ഇടയിലുള്ള ഭാഗത്തായി വരുന്ന പോയിന്ററാണ് ഈ കേന്ദ്രം.സ്പൈനല്‍ കോഡിന്റേത്. സെക്സ് അവയവങ്ങള്‍, കിഡ്നി, അഡ്രീനല്‍ ഗ്ലാന്റുകള്‍, ദഹനേന്ദ്രിയം, ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്റ്റ് എന്നിവയുടെ പ്രവർത്തനം ശരീരത്തിന്റെ താഴ് ഭാഗത്താണ് നിയന്ത്രിക്കപ്പെടുന്നത്.ഇവിടെ അമർത്തുമ്പോൾ ഈ ഭാഗങ്ങളില്‍ ഇഫക്റ്റുണ്ടാകും. പ്രത്യേകിച്ചും അഡ്രീനല്‍ ഗ്ലാന്റിൽ.കൂടാതെ ബിപി കുറയ്ക്കുക, പ്രമേഹം നിയന്ത്രിയ്ക്കുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുക എന്നിവ ഇവിടെ അമര്‍ത്തിയാല്‍ നടക്കുന്ന കാര്യങ്ങളാണ്.ഇതിനു പുറമെ പുരുഷവന്ധ്യത, ദഹനം, സ്ട്രോക്ക്, സ്ട്രെസ്, ടെന്‍ഷന്‍, മലബന്ധം, യൂറിനറി പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണിത്.

രാവിലെ ഈ പോയിന്റ്റിൽ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തിനു മുന്‍പ് ചെയ്യുന്നത് ഹൃദയപ്രശ്നങ്ങള്‍ അകറ്റുകയും ദഹനം നന്നാക്കുകയും ഓര്‍മ വര്‍ദ്ധിപ്പിയ്ക്കുന്നതിനും കാരണമാകും.ഇരുകാലുകളിലും ഇതേ പോയന്റില്‍ മസാജ് ചെയ്യുമ്ബോള്‍ സ്ട്രെസ്, തലവേദന, ഉറക്കപ്രശ്നങ്ങള്‍ എന്നിവ പരിഹരിയ്ക്കപ്പെടുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button