മനുഷ്യശരീരം എന്നും ഒരത്ഭുതമാണ്.പല അസുഖങ്ങളും ഉടലെടുക്കുന്ന ഈ മനുഷ്യ ശരീരത്തില്‍ തന്നെയുണ്ട്, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നും.ശരീരത്തില്‍ തന്നെയുള്ള പല പോയന്റുകളില്‍ അമര്‍ത്തി രോഗം ശമിപ്പിയ്ക്കാൻ കഴിയുന്നതാണ്.എന്നാൽ കാലിലുള്ള ഒരു പോയ്ന്റ്റ് വളരെയധികം പ്രധാനപെട്ടതാണ്.
കാലിന്റെ പുറകിലായാണ് ഈ പ്രത്യേക സ്ഥാനം. ജപ്പാന്‍ ആരോഗ്യവിദഗ്ധനായ സൂ സാന്‍ ലി ആണ് ഈ മസാജിംഗ് വിദ്യ കണ്ടെത്തിയത്. ജപ്പാനില്‍ ഈ പോയന്റ് അറിയപ്പെടുന്നത് പോയന്റ് ഓഫ് ഹണ്ട്രഡ് ഡിസീസ് എന്നും ചൈനയില്‍ പോയന്റ് ഓഫ് ;ലോങ്‌ജിറ്റിവിറ്റി എന്നുമാണ്. അതായത് 100 രോഗങ്ങളുടെ കേന്ദ്രമെന്നാണ് പറയപ്പെടുന്നത്.കാൽമുട്ടിന് താഴെയാണ് ഈ കേന്ദ്രം.
ഇതു കണ്ടെത്തുവാനായി കാല്‍മുട്ടിനു തൊട്ടുതാഴെയായി പുറകുവശത്ത് അല്‍പം മസിലുള്ള സ്ഥലം അതേ വശത്തെ കൈ കൊണ്ട് കൈ വിരലുകള്‍ എല്ലാം നിവര്‍ത്തിപ്പിടിച്ചു മൂടുക.ഇങ്ങനെ പിടിക്കുമ്പോൾ മോതിര വിരലിനും ചെറുവിരലും ഇടയിലുള്ള ഭാഗത്തായി വരുന്ന പോയിന്ററാണ് ഈ കേന്ദ്രം.സ്പൈനല്‍ കോഡിന്റേത്. സെക്സ് അവയവങ്ങള്‍, കിഡ്നി, അഡ്രീനല്‍ ഗ്ലാന്റുകള്‍, ദഹനേന്ദ്രിയം, ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്റ്റ് എന്നിവയുടെ പ്രവർത്തനം ശരീരത്തിന്റെ താഴ് ഭാഗത്താണ് നിയന്ത്രിക്കപ്പെടുന്നത്.ഇവിടെ അമർത്തുമ്പോൾ ഈ ഭാഗങ്ങളില്‍ ഇഫക്റ്റുണ്ടാകും. പ്രത്യേകിച്ചും അഡ്രീനല്‍ ഗ്ലാന്റിൽ.കൂടാതെ ബിപി കുറയ്ക്കുക, പ്രമേഹം നിയന്ത്രിയ്ക്കുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുക എന്നിവ ഇവിടെ അമര്‍ത്തിയാല്‍ നടക്കുന്ന കാര്യങ്ങളാണ്.ഇതിനു പുറമെ പുരുഷവന്ധ്യത, ദഹനം, സ്ട്രോക്ക്, സ്ട്രെസ്, ടെന്‍ഷന്‍, മലബന്ധം, യൂറിനറി പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണിത്.
രാവിലെ ഈ പോയിന്റ്റിൽ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തിനു മുന്‍പ് ചെയ്യുന്നത് ഹൃദയപ്രശ്നങ്ങള്‍ അകറ്റുകയും ദഹനം നന്നാക്കുകയും ഓര്‍മ വര്‍ദ്ധിപ്പിയ്ക്കുന്നതിനും കാരണമാകും.ഇരുകാലുകളിലും ഇതേ പോയന്റില്‍ മസാജ് ചെയ്യുമ്ബോള്‍ സ്ട്രെസ്, തലവേദന, ഉറക്കപ്രശ്നങ്ങള്‍ എന്നിവ പരിഹരിയ്ക്കപ്പെടുന്നതാണ്.
Post Your Comments