KeralaNews

ഓട്ടോ ഡ്രൈവറുടെ കൊല: അസ്ഥിക്കഷണങ്ങള്‍ കണ്ടെടുത്തു

കോവളം: മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി തിരുവല്ലത്ത് ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടിയ ഓട്ടോ ഡ്രൈവറിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു. തൈവിളാകത്ത് വീട്ടില്‍ രതീഷിന്റെ (27)മൃതദേഹാവശിഷ്ടങ്ങള്‍ ആണ് കണ്ടെടുത്തത്.മൃതദേഹത്തിന്റെ മാംസ ഭാഗങ്ങളെല്ലാം അഴുകി പോയിരുന്നു.തിരുവല്ലം ചാനല്‍ക്കരയില്‍ കുറവന്‍കോണം സ്വദേശിയായ ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ വിസ്തൃതിയുള്ള മതില്‍കെട്ടി തിരിച്ച സ്ഥലത്താണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയത്. എല്ലിന്‍ കഷണങ്ങളും തലയോട്ടിയുമാണ് ഇന്നുരാവിലെ ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ കുഴിമാന്തി പുറത്തെടുത്തത്.

പറമ്പിന്റെ മദ്ധ്യത്തില്‍ കഷ്ടിച്ച്‌ രണ്ടരയടി ആഴത്തില്‍ ഉണ്ടാക്കിയ കുഴിയില്‍ അസ്ഥിക്കഷ്ണങ്ങള്‍ മാത്രമാണ് അവശേഷിച്ചത്. പുറത്തെടുത്ത അസ്ഥികള്‍ അവിടെ വച്ച്‌ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി ഡി.എന്‍.എ പരിശോധനയ്ക്കുള്ള നടപടി പൂര്‍ത്തിയാക്കി മൃതദേഹാവശിഷ്ടം ബന്ധുക്കള്‍ക്ക് കൈമാറിബന്ധുക്കള്‍ക്ക് കൈമാറി.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം ചാനല്‍ക്കര സ്വദേശി രതീഷ്, ഇയാളുടെ സുഹൃത്തുക്കളായ കുട്ടപ്പനെന്ന രാജു, ദിലീപ് എന്നിവര്‍ പിടിയിലായിരുന്നു.

ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയ സ്ഥലം പ്രതികള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 28നാണ് വെട്ടുകാട് സ്വദേശിയായ രതീഷിനെ കാണാതായത്. രതീഷിന്റെ ഓട്ടോ കോവളത്ത് ഒരു വര്‍ക്ക് ഷോപ്പിന് പിന്നില്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം പ്രതികളിലേക്ക് നീണ്ടത്. രതീഷിന്റെ ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button