ചാലക്കുടി● ചാലക്കുടി പോട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ 25 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments