ഹൈദരാബാദ് : എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ വീട്ടുജോലിക്കാരെയും ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവരുമെന്നു കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയെ അറിയിച്ചു. ഇതിനുള്ള ആദ്യ നടപടിയായി രണ്ടു പദ്ധതികള്‍ ഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളിലാണു നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരുകോടി വീട്ടുജോലിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.
ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ തീരുമാനിക്കും. നേരത്തെ ആശാ, അങ്കണവാടി ജീവനക്കാര്‍ക്കും ഇഎസ്‌ഐ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തകരുടെ വേതനം പരിഷ്‌കരിക്കുന്നതിനുള്ള ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments