ആലപ്പുഴ: കൈനകരി ഗ്രാമത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായി റിപ്പോർട്ട്. ഗ്രാമത്തിലെ 4 ശതമാനത്തിലധികം പേരും ക്യാന്‍സര്‍ രോഗികളാണ്. കാര്‍ഷിക മേഘലയായ ഇവിടെ രാസ വള പ്രയോഗം വളരെയധികം കൂടുതല്‍ ആണ്. നിരോധിച്ച പല കീടനാശിനികളുടെയും അമിത ഉപയോഗം മൂലമാണ് ഗ്രാമവാസികള്‍ക്ക് രോഗബാധ കൂടുന്നതെന്നാണ് റിപ്പോര്‍ട്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ ഗവേഷണ വിഭാഗവും പൊതുജനാരോഗ്യ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ ലഭിച്ചത്. വിനോദ സഞ്ചാര മേഖലയെന്ന് പെരെടുക്കുമ്പോഴും കൈനകരിയില്‍ ക്യാന്‍സര്‍ ഗ്രാമമെന്ന പേരാണ് കൂടുതല്‍ യോജിക്കുന്നത്.
Post Your Comments