
ശ്രീനഗര്‍● തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തി പ്രകോപനം തുടരുന്ന പാകിസ്ഥാന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയിലെ നാലു പാക് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തു. കെരാന്‍ സെക്ടറിലെ പോസ്റ്റുകളാണ് തകര്‍ത്തത്. ഇന്ത്യയുടെ കനത്ത ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം ഭീകരര്‍ ഇന്ത്യന്‍ സൈനികനെ പിടികൂടി വധിച്ച് മൃതദേഹം വികൃതമാക്കി വലിച്ചെറിഞ്ഞിരുന്നു. ഇതിനുള്ള തിരിച്ചടി കൂടിയാണ് ഇന്നത്തെ ആക്രമണം.
Post Your Comments