India

ഈ സവിശേഷതയില്ലാത്ത ഫോണുകള്‍ ഇനി ഇന്ത്യയില്‍ വില്‍ക്കാനാകില്ല

ന്യൂഡല്‍ഹി● പ്രാദേശിക ഭാഷ പിന്തുണയില്ലാത്ത മൊബൈല്‍ ഫോണുകള്‍ ഇനി ഇന്ത്യയില്‍ വില്‍ക്കാനാകില്ല. ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ ഇന്ത്യൻ ഭാഷകൾ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

അടുത്ത വർഷം ജൂലൈ ഒന്നു മുതല്‍ വിപണിയില്‍ ഇറക്കുന്ന ഫോണുകളില്‍ ഇന്ത്യയിൽ എല്ലാ ഭാഷകളും വായിക്കാൻ കഴിയുന്ന തരത്തിലായിരിക്കണം ഫോണുകളുടെ നിർമാണമെന്ന് ഉത്തരവില്‍ പറയുന്നു.

സ്മാർട്ഫോണുകൾക്കും ഫീച്ചർ ഫോണുകൾക്കും ഇത് നിർബന്ധമാണ്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button