KeralaNews

തന്‍റെ ഭാര്യയുമായി ചാറ്റ് ചെയ്ത സുഹൃത്തിനെ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി!

പെരിന്തൽമണ്ണ:ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച്‌ യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു.പെരിന്തൽമണ്ണ സ്വദേശിയായ ആസിഫിന്റെ ഭാര്യയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച്‌ ആസിഫിന്റെ സുഹൃത്തായ തിരൂര്‍ക്കാട് സ്വദേശി സബീലിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നത്.സംഭവത്തെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശികളായ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), ആലങ്ങാടന്‍ മുഹമ്മദ് മുഹ്സിന്‍ (22), തിരൂര്‍ക്കാട് ഫാജിസ് മുഹമ്മദ് (24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സബീലിനെ പ്രതികൾ പരിയാപുരം പള്ളിക്കുസമീപത്തെ വെട്ടുകല്ല് ക്വാറിയില്‍ കൊണ്ടുപോയി ഇരുമ്പു വടികൊണ്ട് കാലുകളുടെ മുട്ടിനുതാഴെയും ഇടതുകൈയിലും മര്‍ദിക്കുകയായിരുന്നു. തുടർന്ന് അവശനായ സബീലിനെ പ്രതികളില്‍ ചിലര്‍ചേര്‍ന്ന് ടെറസില്‍നിന്ന് വീണതാണെന്നുപറഞ്ഞ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു വെന്നും പോലീസ് പറയുന്നു..പൊലീസിനോടുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സബീല്‍ വിവരം പുറത്ത് പറഞ്ഞിരുന്നില്ല . സബീലിന്റെ മൊഴിയില്‍ സംശയംതോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ പോലീസിൽ കേസ് നൽകുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും മറ്റും സാമൂഹിക പ്രശ്നമായി മാറുന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള കേസുകളെന്ന് പോലീസ് പറയുന്നു.ചാറ്റിംഗിലെ സൗഹൃദത്തിലൂടെ ചതിയും മറ്റും ചര്‍ച്ചയാകുന്നതിനിടെയാണ് സംശയത്തിന്റേതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ സംഘര്‍ഷത്തിലേക്ക് എത്തുന്നത്.കൂടാതെ ഇത്തരം കേസുകള്‍ കേരളത്തിലുടനീളം കൂടുന്നതായും പോലീസ് വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button