കാലിഫോര്‍ണിയ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗം കാന്‍സറിനിടയാക്കിയെന്ന യുവതിയുടെ പരാതിയില്‍ കോടതി തീർപ്പു കൽപ്പിച്ചു. യുവതിക്ക് 57 മില്യണ്‍ ഡോളര്‍ ( ഏകദേശം 400 കോടി ഇന്ത്യന്‍ രൂപ ) കമ്പനി നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. ഡെബ്രോ ജിയാന്‍ജിയെന്ന യുവതിയാണ് കമ്പനിക്കെതിരെ പരാതി നൽകിയത്. അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതിയാണ് യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. 2012-ലാണ് യുവതിക്ക് അണ്ഡാശയ അര്‍ബുദം കണ്ടെത്തിയത്. ജോണ്‍സണ്‍സ് പൗഡര്‍ ഉപയോഗമാണ് കാന്‍സറിന് ഇടയാക്കിയത് എന്ന് ആരോപിച്ച് ജിയാന്‍ജി പരാതി നല്‍കുകയായിരുന്നു.
സെപ്തംബറില്‍ കേസിസിന്റെ വാദം പൂർത്തിയായെങ്കിലും ശിക്ഷ വിധി ഇപ്പോഴാണുണ്ടാവുന്നത്. കമ്പനിക്കെതിരെ സമാനമായ രീതിയില്‍ 2000-ത്തില്‍പരം കേസുകള്‍ വിവിധ കോടതികളില്‍ നടക്കുകയാണ്. എന്നാല്‍ തങ്ങളുടെ ഉല്‍പന്നം കാന്‍സറിനിടയാക്കുന്നു എന്ന വാദം കമ്പനി അധികൃതര്‍ നിഷേധിച്ചു. 1894 മുതല്‍ ഈ രംഗത്തുള്ള കമ്പനി തികച്ചും ശാസ്‌ത്രീയമായ രീതിയിലാണ് ഉല്‍പാദനം നടത്തുന്നത്. ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീല്‍ പേകുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ അലബാമ കോടതി സമാനമായ കേസില്‍ ജോണ്‍സണ്‍ ആന്‍ന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ പരാതി നല്‍കിയവര്‍ക്ക് 720 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നത്തിന്റെ ഉപോഭോക്താവായിരുന്ന ജാക്കി ഫാകസ് എന്ന യുവതി കാന്‍സര്‍ ബാധിച്ച് മരിച്ചതിനേ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയിലായിരുന്നു കോടതി വിധി.
Post Your Comments