ന്യൂഡല്‍ഹി: തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയ വിദ്യാര്‍ഥിയെ പിന്തുടര്‍ന്നുചെന്ന് വെടിവച്ചുകൊന്ന ബിഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍ റോക്കി യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.കഴിഞ്ഞ മേയിലാണ് ആദിത്യ സച്ദേവ (19) എന്ന സ്കൂള്‍ വിദ്യാര്‍ഥിയെ റോക്കി യാദവ് വെടിവച്ചുകൊന്നത്. ഭരണകക്ഷിയായ ജെഡിയു നേതാവായ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്.
സംഭവത്തെതുടര്‍ന്ന് മനോരമ ദേവിയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാറ്റ്ന ഹൈക്കോടതിയാണ് രാകേഷ് രഞ്ജന്‍ എന്ന റോക്കി യാദവിന് (21) കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.
Post Your Comments