NewsInternational

ലൈംഗിക അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട യസീദി യുവതികൾക്ക് സുഖറോവ് പുരസ്‌കാരം

ലണ്ടൻ:ഐഎസ് തീവ്രവാദികളുടെ ലൈംഗിക അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് യസീദി വനിതകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഈ വര്‍ഷത്തെ സഖറോവ് പുരസ്‌കാരം.2014 ല്‍ ഐഎസ് തട്ടികൊണ്ടു പോയ നാദിയ മുബാറക് ബസീം, ലാമിയ അജി ബഷീര്‍ എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായിരിക്കുന്നത്.ക്രൂരതയെ അസാമാന്യ ധീരതയോടെ നേരിടുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയു ചെയ്യുന്ന ഈ വനിതകള്‍ മാതൃകയാണെന്ന് പുരസ്‌കാര കമ്മറ്റി വിലയിരുത്തുകയുണ്ടായി.

ഇറാഖിലെ സച്ചാര്‍ ഗ്രാമത്തില്‍ നിന്ന് പുരുഷന്‍മാരെ മുഴുവന്‍ ഭീകരര്‍ കൊലപ്പെടുത്തിയ ശേഷമാണ് ഇവരുള്‍പ്പെടേയുള്ള സ്ത്രീകളെ തീവ്രവാദികൾ തട്ടികൊണ്ടുപോയത്.ഇവരുള്‍പ്പെടെ ആയിരക്കണക്കിന് യസീദി സ്ത്രീകളെയാണ് ഐഎസ് ലൈംഗിക അടിമകളായി വെച്ചിരുന്നത്.എന്നാൽ ഐ എസിൽ നിന്ന് രക്ഷപെട്ട നാദിയയും ലാമിയയും യസീദി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ്.യൂറോപ്യന്‍ പാര്‍ലമെന്റിലേ ആല്‍ഡേ വിഭാഗമാണ് പുരസ്‌കാര ജേതാക്കളെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.സോവിയറ്റ് ശാസ്ത്രജ്ഞനായ ആന്‍ഡ്രേ സഖറോവിന്റെ ഓര്‍മ്മക്ക് വേണ്ടിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button