ലണ്ടൻ:ഐഎസ് തീവ്രവാദികളുടെ ലൈംഗിക അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് യസീദി വനിതകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഈ വര്‍ഷത്തെ സഖറോവ് പുരസ്‌കാരം.2014 ല്‍ ഐഎസ് തട്ടികൊണ്ടു പോയ നാദിയ മുബാറക് ബസീം, ലാമിയ അജി ബഷീര്‍ എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായിരിക്കുന്നത്.ക്രൂരതയെ അസാമാന്യ ധീരതയോടെ നേരിടുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയു ചെയ്യുന്ന ഈ വനിതകള്‍ മാതൃകയാണെന്ന് പുരസ്‌കാര കമ്മറ്റി വിലയിരുത്തുകയുണ്ടായി.
ഇറാഖിലെ സച്ചാര്‍ ഗ്രാമത്തില്‍ നിന്ന് പുരുഷന്‍മാരെ മുഴുവന്‍ ഭീകരര്‍ കൊലപ്പെടുത്തിയ ശേഷമാണ് ഇവരുള്‍പ്പെടേയുള്ള സ്ത്രീകളെ തീവ്രവാദികൾ തട്ടികൊണ്ടുപോയത്.ഇവരുള്‍പ്പെടെ ആയിരക്കണക്കിന് യസീദി സ്ത്രീകളെയാണ് ഐഎസ് ലൈംഗിക അടിമകളായി വെച്ചിരുന്നത്.എന്നാൽ ഐ എസിൽ നിന്ന് രക്ഷപെട്ട നാദിയയും ലാമിയയും യസീദി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ്.യൂറോപ്യന്‍ പാര്‍ലമെന്റിലേ ആല്‍ഡേ വിഭാഗമാണ് പുരസ്‌കാര ജേതാക്കളെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.സോവിയറ്റ് ശാസ്ത്രജ്ഞനായ ആന്‍ഡ്രേ സഖറോവിന്റെ ഓര്‍മ്മക്ക് വേണ്ടിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments