സിഡ്‌നി : 15 വര്‍ഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച മാതാപിതാക്കള്‍ പിടിയില്‍. സംഭവത്തില്‍ ആസ്‌ട്രേലിയന്‍ ദമ്പതികളെ സിഡ്‌നി ജില്ലാ കോടതി ആജീവനാന്ത തടവ് ശിക്ഷയ്ക്ക് വിധിച്ചു. മകളെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ഇവര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കുട്ടിയെ വീടിന് പുറത്ത് പോകാന്‍ അനുവദിക്കാതെ കെട്ടിയിടുകയായിരുന്നു. കുട്ടിയെ പ്ലാസ്റ്റിക് ബോക്‌സിലാക്കി അടച്ച് വെച്ചിരുന്നു എന്നും പറയുന്നു. ദമ്പതികളുടെ പൂര്‍ണവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 59 കാരനായ പിതാവിന് 48 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 36 വര്‍ഷത്തിന് ശേഷം മാത്രമേ ഇയാള്‍ക്ക് പരോള്‍ ലഭിക്കൂ. 51 കാരിയായ മാതാവിന് 16 വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത് ഇവര്‍ക്ക് 11 വര്‍ഷം കഴിഞ്ഞ് മാത്രമേ പരോള്‍ കിട്ടുകയുള്ളൂ.
Post Your Comments