NewsIndia

ഭീകരരെ നേരിടാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യ

ന്യൂഡൽഹി:ഭീകരരെ നേരിടാൻ പുതിയ പദ്ധതിയുമായി ഇന്ത്യ.ഇന്ത്യ- പാക്ക് രാജ്യാന്തര അതിർത്തി പൂർണമായും അടയ്ക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ അതിർത്തിയിലെ ടെക് സുരക്ഷാ സേന ശക്തമാക്കുന്നു.ഇതിന്റെ ഭാഗമായി അതിർത്തിയിൽ കൂടുതൽ സ്ഥലങ്ങളിൽ ലേസർ വേലികൾ സ്ഥാപിക്കാനാണ് സേനയുടെ നീക്കം.രണ്ടു വർഷം മുൻപാണ് അതിർത്തി സേന ലേസർ വേലികൾ സ്ഥാപിക്കാൻ തുടങ്ങിയത്. എന്നാൽ നിലിവിൽ ലേസർ ഘടിപ്പിച്ച വേലികൾ എവിടെയാണെന്ന് ഭീകരർക്കും പാക്ക് നുഴഞ്ഞുകയറ്റക്കാർക്കും അറിയാം. ഇതു പരിഹരിക്കാൻ അതിർത്തി പൂർണ്ണമായും ലേസർ വേലികൾ ഉപയോഗിച്ച് അടയ്ക്കാനാണ് തീരുമാനം.

തുടർച്ചയായ പാക് പ്രകോപനവും ഭീകരരുടെ നുഴഞ്ഞു കയറ്റവും തുടരുന്ന സാഹചര്യത്തിലാണ് ബി എസ് എഫ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.ഇപ്പോൾ അതിർത്തിയിൽ ഉപയോഗിക്കുന്നത് CRON ലേസർ വേലികളാണ്. എന്നാൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ ലേസർ വേലികളിലെ ഏറ്റവും പുതിയ ടെക്നോളജി KVI-101S നടപ്പിലാക്കാനാണ് പദ്ധതി. ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും മികച്ച ലേസർ ടെക്നോളജിയാണ് KVI-101S. മനുഷ്യന്റെ കടന്നുകയറ്റം പെട്ടെന്ന് കണ്ടെത്താൻ ഇതിനു സാധിക്കും. ഇതിനുപുറമെ ഈ ടെക്നോളജി ഹാക്ക് പ്രൂഫാണ്. ഇതിന്റെ ടെക്നോളജി ശത്രുക്കൾക്ക് പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത.കൂടാതെ അതിർത്തി സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ബോർഡർ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇസ്രയേൽ മോഡൽ മതിൽ കെട്ടി അതിർത്തി അടയ്ക്കാൻ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് ഇപ്പോൾ പരിശോധിച്ചു വരുന്നത്.പദ്ധതി പ്രാവർത്തികമായാൽ വലിയ രീതിയിൽ നുഴഞ്ഞുകയറ്റം തടയാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button