ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നു ചൈന.ഇന്ത്യയുമായുള്ള നിക്ഷേപ വ്യാപാര ബന്ധത്തെ ഇത് വഷളാക്കുമെന്ന് ചൈനീസ് എംബസി വക്താവ് ക്സി ലിയാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.ദീപാവലി സീസണ്‍ കൂടിയായതോടെ ജനങ്ങള്‍ ഉല്‍പ്പന്ന ബഹിഷ്കരണം ഏറ്റെടുത്തത് പടക്ക വിപണിയില്‍ മാത്രം വലിയ തിരിച്ചടിയാണ് ചൈനയ്ക്ക് നല്‍കിയത്. ഇതോടെയാണ് നിലപാട് ശക്തമാക്കി ചൈന രംഗത്ത് വന്നത്.
പാകിസ്ഥാനെ അനുകൂലിക്കുന്ന നിലപാടെടുത്ത ചൈനയ്‌ക്കെതിരെ ഉൽപ്പന്ന ബഹിഷ്കരണത്തിനായി സോഷ്യല്‍ മീഡിയ വഴിയായിരുന്നു ആളുകൾ കൂടുതല്‍ പ്രചാരണം നൽകിയത്.ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ബഹിഷ്കരണ ആഹ്വാനം തുടര്‍ന്നാല്‍ അത് ഇന്ത്യയിലെ ചൈനീസ് നിക്ഷേപകര്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് ക്സി ലിയാന്‍ പറഞ്ഞു.
ബഹിഷ്കരണ ആഹ്വാനം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ ന്യൂഡല്‍ഹി, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പടക്ക മാര്‍ക്കറ്റുകളില്‍ ഇത്തവണ പുതിയ ചൈനീസ് പടക്കങ്ങളൊന്നും ശേഖരിച്ച് വെക്കാന്‍ വ്യാപാരികള്‍ തയ്യാറായിരുന്നില്ല. ദീപാവലി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല ബഹിഷ്കരണ ആഹ്വാനം ചൈനയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും നടക്കുന്നുണ്ടെന്ന് ക്സി ലിയാന്‍ ചൂണ്ടിക്കാട്ടി.
Post Your Comments