KeralaNews

കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കണം പി. ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ജയരാജന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി.ക്ഷേത്രങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ശാഖകള്‍ നിരോധിക്കണമെന്നാണ് ആവശ്യം. ശാഖകളുടെ പട്ടികയും കളക്ടര്‍ക്ക് കൈമാറിയതായി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാഖകളില്‍ ആയുധ പരിശീലനം നടക്കുന്നതായും ജയരാജന്‍ ആരോപിച്ചു.അന്‍പതോളം സ്ഥലങ്ങളിലെ ശാഖാ പ്രവര്‍ത്തനംവിലക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ജില്ലാ പൊലീസ് നേതൃത്വം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളോടു പോലും നിഷേധാത്മകമായ സമീപനമായിരുന്നു സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്. പൊലീസിന്റെ നിര്‍ദ്ദേശം പാടേ നിരസിച്ച പി. ജയരാജന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ മറുപടിയായി നല്‍കുകയും ചെയ്തുവെന്നാണ് മറുകക്ഷികള്‍ ആരോപിക്കുന്നത്.. അതേസമയം രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ജില്ലയില്‍ സമാധാന ശ്രമങ്ങളോട് സഹകരിക്കാതെ വിവാദത്തിലായ സിപിഎം മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് കളക്ടര്‍ക്ക് കത്ത് നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button