കൊച്ചി:കേരളത്തിലെ ഐ എസ് ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി എൻ ഐ എ.കേരളത്തില്‍നിന്നുള്ള 30ല്‍ അധികം യുവാക്കള്‍ അഫ്ഗാനിസ്ഥാനിലെ ഐ എസിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്തതായി അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ ഇവരില്‍ പലരും ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ രൂപീകരിക്കാനായി ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു എന്നാണ് എൻ ഐ എ യുടെ വിലയിരുത്തൽ.കേരളത്തിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ 21 യുവാക്കളെ കാണാതായ സംഭവത്തെകുറിച്ച് എൻ ഐ എ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
കേരളത്തില്‍നിന്നും ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്നഒട്ടേറെ യുവാക്കള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും എൻ ഐ എ വ്യക്തമാക്കുന്നു.കൂടാതെ കേരളത്തില്‍നിന്നുള്ള ചില പ്രവാസി വ്യവസായികള്‍ ഇത്തരക്കാരെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ തീവ്രവാദ സ്വഭാവം പുലര്‍ത്തുന്ന മതസംഘടനകള്‍ മാത്രമല്ല, മതേതര സംഘടനകളെന്ന് അവകാശപ്പെടുന്നവരും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments