ഹൈദരാബാദ്: അധ്യാപിക വിദ്യാര്‍ഥിയെ ഡസ്റ്റര്‍ കൊണ്ടെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.ഹൈദരാബാദിലെ രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സുരേഷ് കുമാറിനാണ് ഡെസ്റ്റര് തലയ്ക്ക് കൊണ്ട് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്കൂളില്‍ വരാതിരുന്ന സുരേഷിനോട് 100 രൂപ ഫൈന്‍ നല്കാന് അധ്യാപിക ആവശ്യപ്പെട്ടു. എന്നാല്‍ ഫൈന്‍ നല്കാനുള്ളപണം സുരേഷിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.ഇതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചത്. അധ്യാപിക സുരേഷിനെ അടിക്കുകയും തടി കൊണ്ട് നിര്‍മ്മിച്ച ഡസ്റ്റര്‍ കൊണ്ടെറിയുകയുമായിരുന്നു.
കോപാകുലയായ അദ്ധ്യാപികയുടെ ഏറുകൊണ്ട സുരേഷ് ഉടന്‍ തന്നെ ബോധരഹിതനായി വീണു. തലയില്‍ രക്തം കട്ടപിടിച്ചതിനാല്‍ സുരേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.അധ്യാപികക്കെതിരെ പോലീസ് കൈയേറ്റശ്രമത്തിന് കേസെടുത്തു. എന്നാല്‍ അധ്യാപികക്കെതിരെ കൊലപാതകകുറ്റത്തിന് കേസെടുക്കണമെന്നും സ്കൂളിന്റെ അംഗീകാരം എടുത്ത് കളയണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
വിദ്യാര്‍ഥിയുടെ പരാതിപ്രകാരം കേസെടുത്തതായി ജഗദ്ഗിരി ഗുട്ട SI പി ശ്രീനിവാസന് പറഞ്ഞു.
Post Your Comments