മധ്യപ്രദേശ് :രാജ്യത്ത് ദളിത് വിഭാഗക്കാര്‍ക്കുനേരെയുള്ള അവഗണനയും ആക്രമണവും തുടരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ജാതി രേഖപ്പെടുത്തിയ ബാഗുകൾ .മാള്‍വ ജില്ലയിലെ മന്ദ്‌സോര്‍ രാജീവ് ഗാന്ധി ഗവണ്‍മെന്റ് പിജി കോളേജിലാണ് പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ജാതി പതിപ്പിച്ച ബാഗുകള്‍ വിതരണം ചെയ്തത്.എസ് സി -എസ് ടി പദ്ധതിപ്രകാരം വിതരണം ചെയ്തതായിരുന്നു ബാഗുകള്‍. ബാഗില്‍ നോട്ട് ബുക്ക്, പേന, കാല്‍ക്കുലേറ്റര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ബാഗുകളില്‍ ജാതി രേഖപ്പെടുത്തിയതില്‍ അപാകത ഇല്ല. പട്ടികജാതി-പട്ടിക വര്‍ഗക്ഷേമ പദ്ധതി പ്രകാരമാണ് ബാഗുകള്‍ വിതരണം ചെയ്തത്. അതിനാല്‍ അവര്‍ പദ്ധതിയുടെ പേര് ബാഗില്‍ ചേര്‍ക്കുകയായിരുന്നു എന്നാണ് കോളജ് പ്രിന്‍സിപ്പല്‍ ബി.ആര്‍ നാല്‍വായയുടെ പ്രതികരണം.ബാഗുകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുകയായിരിന്നു.ഇതോടെ ശേഷിക്കുന്ന ബാഗുകളില്‍ നിന്നും ജാതിരേഖപ്പെടുത്തിയത് മായ്ച്ചുകളയുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments