കാസര്‍ഗോഡ്● ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
എസ്.പിയ്ക്ക് ലഭിച്ച പരാതി പരാതി ഹോസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ്. ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് സി ഷുക്കൂര്‍ പരാതി നല്‍കിയിരുന്നത്.
Post Your Comments