കൊച്ചി : കൊച്ചിയിലെ ഗുണ്ടാആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയെ ശുദ്ധമാക്കാന്‍ സിറ്റി ടാസ്ക് ഫോഴ്സ്.റിയല്‍ എസ്റ്റേറ്റ് മയക്കമരുന്ന് ഇടപാടുകള്‍ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റി ടാസ്ക്ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് ഗുണ്ടാവിരുദ്ധ സേനയുടെ പ്രവര്‍ത്തനം . ഈ പ്രത്യേക സംഘത്തിന്റെ തലവന്‍ ഐജി എസ് ശ്രീജിത്ത് ആണ്.കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഡോ.അരുള്‍ ആര്.ബി കൃഷ്ണ നേതൃത്വതില്‍ പ്രവര്‍ത്തിക്കുന്ന ടീമില്‍ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം നിയമസഭയില്‍ പിണറായി വിജയന്റെ പേരടക്കം പറഞ്ഞ് തട്ടിപ്പ് നടത്തുന്നുവെന്നും ഗുണ്ടകളുമായി അടുത്ത ബന്ധം കണ്ണൂര്‍ നേതാക്കള്‍ക്കുണ്ടെന്നും പി.ടി തോമസ് നിയമസഭയില്‍ പറഞ്ഞിരുന്നു.മറുപടിയായി ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായ വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് കൊച്ചിയെ ശുദ്ധമാക്കാന്‍ വേണ്ടി പുതിയ പദ്ധതിയുമായി സിറ്റിപൊലീസ് രംഗത്തെത്തിയിരിക്കുന്നത്. 94979880430 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് വിളിക്കാവുന്നതാണ്.വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. ഗുണ്ടകള്ക്കെതിരൊയ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments