സിംഗപൂര്‍: അടുത്ത പതിനഞ്ച് വര്‍ഷം കൊണ്ട് ചൈന ലോകത്തിലെ ഏറ്റവും വലിയ ആണവ ശേഷിയുള്ള രാജ്യമായി മാറുമെന്ന് വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്(ഡബ്ല്യു.എന്‍.എ) പറഞ്ഞു. കൂടാതെ ആണവ ശേഷിയുടെ കാര്യത്തില്‍ അമേരിക്കയെ പിന്നിലാക്കുകയും ചെയ്യും. 2020ഓടെ ഫ്രാന്‍സിനെ മറികടന്ന് ആണവ റിയാക്ടറുകളുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമാകും ചൈന.
ഏഷ്യയില്‍ കഴിഞ്ഞ വര്‍ഷം 134 ഓപ്പറേറ്റബിള് റിയാക്ടറുകളുടെ സഹായത്തോടെ 400 ടെറാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.
ഇത് ആഗോള ആണവ ഉത്പാദനത്തിന്റെ 16 ശതമാണെന്നും ഡബ്ല്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. 48.4 ഗിഗാവാട്ട് ശേഷിയുള്ള 39 റിയാക്ടറുകളുടെ നിര്‍മ്മാണം ഏഷ്യയില്‍ പുരോഗമിച്ചു വരികയാണെന്നും ചൈനയിലാകട്ടെ 20 റിയാക്ടര്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഡബ്ല്യു.എന്‍.എ ചൂട്ടിക്കാട്ടുന്നു.
50000 മെഗാവാട്ടില്‍ അന്‍പതിലേറെ റിയാക്ടറുകള്‍ 9 രാജ്യങ്ങളിലായി നിര്‍മ്മിക്കാന്‍ പദ്ധിയുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും 2030ന് മുന്‍പായി പൂര്‍ത്തിയാകുമെന്നും ഡബ്ല്യു.എന്‍.എ പറയുന്നു. 9 രാജ്യങ്ങളില്‍ ബംഗ്ലാദേശാണ് ആറ് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയില്‍ അംഗമാകുക. അതേസമയം മലേഷ്യ, തയ്ലന്‍ഡ് രാജ്യങ്ങളില്‍ പുതിയ റിയാക്ടറുകള്‍ വരാന്‍ താമസിക്കും.
Post Your Comments