തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സമയ ക്രമീകരണവും ശമ്പളവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ വീണാ ജോര്‍ജ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കല്‍. ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ ക്രമീകരണം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കുന്നുണ്ടോയെന്നും മതിയായ സൗകര്യം മാനേജ്മെന്റ് ഒരുക്കുന്നുണ്ടോയെന്നും തൊഴില്‍വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments