ആലപ്പുഴ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉമ്മാശ്ശേരി മാധവന് ചാരിറ്റി പുരസ്കാരം വാവാ സുരേഷിന് ലഭിച്ചു.ഉമ്മാശ്ശേരി മാധവന് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് പുരാസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.25,000 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, ഡോ. പുനലൂര്‍ സോമരാജന്, ബാബു ഉമ്മാശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഈ മാസം 29ന് രാവിലെ 11ന് തിരുവനന്തപുരം ശ്രീചിത്രാ ഹോമില്‍ നടക്കുന്ന ചടങ്ങില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് പുരസ്കാരം നല്‍കും.
Post Your Comments