India

മന്ത്രിയുടെ വീടിന് നേരെ ഭീകരാക്രമണം

ശ്രീനഗർ● ജമ്മു കാഷ്മീരിൽ മന്ത്രിയുടെ വീടിനുനേർക്ക് ഭീകരാക്രമണം. മെഹബൂബ മന്ത്രിസഭയിൽ റോഡ്–ബിൽഡിംഗ് മന്ത്രിയായ, പി.ഡി.പിയുടെ മന്ത്രി അബ്ദുൾ റഹ്മാൻ വീരിയുടെ അനന്ത്നാഗിലെ വീടിനു നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് വീട്ടില്‍ മന്ത്രിയുണ്ടായിരുന്നില്ല. മന്ത്രിയുടെ വീടിനു പുറത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button