ക്വാലാലംപൂര്‍ : മലേഷ്യയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ വെന്തുമരിച്ചു. ജാഹോര് ബഹുരുവിലെ സുല്‍ത്താന അമിന ആശുപത്രിയുടെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടു മണിക്കൂറോളം തീ ആളിപ്പടന്നതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ഒരു രോഗിയുടെയും രണ്ട് ജീവനക്കാരുടെയും നില ഗുരുതരമാണ്. വയറിംഗിലെ അപാകതയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്നാണ് സൂചന. സംഭവത്തില്‍ മലേഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ള നടുക്കം രേഖപ്പെടുത്തി.
Post Your Comments