KeralaIndiaNews

കോളേജിനെതിരെ സിഐടിയു സമരം; കണ്ണൂര്‍മെഡിക്കല്‍കോളേജ് മലപ്പുറത്തേക്ക് മാറ്റാൻ ഹര്‍ജി

 

കൊച്ചി: അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റണമെന്ന് മെഡിക്കല്‍ കോളേജ് മാനേജ് മെന്‍റ് ഹർജി നൽകി.കോളേജിനെതിരെ സിഐടിയു നടത്തുന്ന സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ മലപ്പുറത്തേക്ക് കോളജ് മാറ്റാന്‍ ആലോചിക്കുകയാണെന്നുമാണ് മാനേജ് മെന്‍റ് പറയുന്നത്.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ്  മാനേജ് മെന്‍റ്  ഇക്കാര്യം അറിയിച്ചത്.നിലവില്‍ 6000 ത്തോളം വിദ്യാര്‍ഥികളാണ് വിവിധ കോഴ്സുകളിലായി ഇവിടെ പഠിക്കുന്നത്. പുതിയതായി നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം തേടിയിട്ടുമുണ്ട്.
എന്നാല്‍ സമരം മൂലം കോളജിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. കോളേജ് മലപ്പുറത്തേക്ക് പൂര്‍ണമായും മാറുന്നതിന് ഒരുവര്‍ഷം സമയം വേണ്ടിവരും.

അത്രയും നാള്‍ കോളജിന് സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ആവശ്യപ്പെട്ടു. ഇതിനിടെ മലപ്പുറത്തേക്ക് കോളേജ് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button