ശ്രീനഗര്‍● ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) നേതാവ് യാസിന്‍ മാലിക്കിനെ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഈ വാര്‍ത്ത അറിഞ്ഞ് അബോധാവസ്ഥയിലായ ഭാര്യ മിഷാല്‍ മാലിക്കിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മലിക്കിനെ ശ്രീനഗറിലെ ഷേര്‍-ഇ കാശ്മീര്‍ മെഡിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു സ്വകാര്യ ക്ലിനിക്കില്‍ നിന്ന് നല്‍കിയ ഇന്‍ജക്ഷനെത്തുടര്‍ന്നാണ് മാലിക്കിന്റെ നില അതീവ ഗുരുതരമായാത്. അദ്ദേഹത്തിന്റെ ഇടതുകൈയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
അണുബാധയുണ്ടായ മാലിക്കിന്റെ ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ മാലിക്കിന് ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. മാലിക്കിന് ഇപ്പോള്‍ നടക്കാനോ ഇരിക്കണോ കഴിയുന്നില്ല. ചികിത്സയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ആരോഗ്യനില കൂടുതല്‍ വഷളായത്.
ഹിസ്ബുള്‍ ഭീകരര്‍ ബുര്‍ഹാന്‍ വാണിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായി താഴ്വരയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാലിക് കസ്റ്റഡിയിലായിരുന്നു.
Post Your Comments