Kerala

റണ്‍വേ റീ ടാറിംഗ്: ജനങ്ങളുടെ പരാതികള്‍ പരിഗണിച്ച് മാത്രം

തിരുവനന്തപുരം● ജനങ്ങളുടെ ആശങ്ക അകറ്റി മാത്രമേ റണ്‍വേ റീ ടാറിങ്ങിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി. റണ്‍വേ റീ ടാറിംഗിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വികസനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാവില്ല. വികസനത്തെ കണ്ണടച്ച് എതിര്‍ക്കുന്നതും അനുവദിക്കില്ലെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റണ്‍വേ റീ ടാറിംഗ് സംബന്ധിച്ച യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.

റണ്‍വേ റീ ടാറിംഗിനായി വിമാനത്താവളത്തില്‍ സ്ഥാപിച്ച ഹോട്ട് മിക്‌സ് പ്‌ളാന്റ് പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പൊതുജനപരാതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരാതികളെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് നിലവില്‍ പ്‌ളാന്റിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ചിമ്മിനിയുടെ നിലവിലെ ഉയരം ആറുമീറ്ററില്‍ നിന്ന് 15.5 മീറ്ററായി ഉയര്‍ത്തി. നിര്‍ദ്ദേശിച്ചതില്‍ നിന്നും 4.5 മീറ്റര്‍ കൂടുതലാണിത്. പൊടിപടലങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌ക്രബിംഗ് ഏര്‍പ്പെടുത്തി. ഗ്രീന്‍ നെറ്റ് സ്ഥാപിച്ചതായും സൈക്‌ളോണ്‍ സെപ്പറേറ്റര്‍ പ്രവര്‍ത്തിക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച എന്‍യോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു.

ഇരുപത്തി അഞ്ചു മീറ്ററിനുള്ളില്‍ വീടുകളില്ലെന്നും ഉറപ്പു വരുത്തിയിട്ടുണ്ട്. കൂട്ടിയിട്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍ പത്തു ദിവസത്തിനകം ഒഴിവാക്കണം. തുടര്‍ന്ന് രണ്ടു ദിവസത്തേക്കുള്ള സാധനങ്ങള്‍ മാത്രമേ നിര്‍മ്മാണ സ്ഥലത്ത് സൂക്ഷിക്കാവൂ എന്നും അവ മൂടിയിടണമെന്നും കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മതിലിനടുത്തു നിന്ന് റണ്‍വേയുടെ സമീപത്തേക്ക് മാറ്റി വേണം നിര്‍മ്മാണസാധനങ്ങള്‍ സൂക്ഷിക്കേണ്ടത്. പ്‌ളാന്റ് പ്രവര്‍ത്തിക്കാന്‍ ഡീസലല്ലാതെ മറ്റൊരു ഇന്ധനവും പ്രവര്‍ത്ത ഉപയോഗിക്കരുതെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം എയര്‍പോര്‍ട്ട് എന്‍ജിനീയര്‍മാര്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ.ഡി.എം ജോണ്‍ വി സാമുവല്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍, കൗണ്‍സിലര്‍ ഷാജിദ നസീര്‍, ആക്ഷന്‍ കൗണ്‍സില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button