NewsLife Style

നിങ്ങളുടെ നടത്തം പറയും നിങ്ങളെ കുറിച്ച്

നമ്മളെല്ലാരും നടക്കുന്നത് പല സ്റ്റൈലിലാണ്. ചിലര്‍ വേഗം, ചിലര്‍ പതുക്കെ, ചിലര്‍ക്കാകട്ടെ, നടക്കുന്നതിന്‌ പ്രത്യേക ശരീര ഭാഷകളുമുണ്ട്‌. ഒരാൾ നടക്കുന്ന രീതി ശ്രദ്ധിച്ചാൽ അയാളെ കുറിച്ച് പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ പറയുന്നു. ഒരാളുടെ സ്വഭാവം, എന്തെല്ലാം ചെയ്യാന്‍ സാധ്യതയുണ്ട്‌, തുടങ്ങിയ പല കാര്യങ്ങള്‍.

ചിലർ മുന്നോട്ടാഞ്ഞ്‌ സ്‌പീഡില്‍ നടക്കും. ഭാരം മുന്നോട്ടു കൊടുക്കുന്നവര്‍. ഇത്തരക്കാര്‍ വളരെ ബുദ്ധിയുള്ളവരും കാര്യക്ഷമതയുള്ളവരുമായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഡ്രൈവര്‍ എന്നാണ്‌ ഇത്തരം രീതിയില്‍ നടക്കുന്നവരെ വിശേഷിപ്പിക്കുന്ന വാക്ക്‌. അതുപോലെ ഷോള്‍ഡര്‍ ഭാഗം അല്‍പം പുറിലേയ്‌ക്കാക്കി നെഞ്ചു മുന്നിലോട്ടാഞ്ഞ്‌, തല നിവര്‍ത്തിപ്പിടിച്ചു നടക്കുന്നവരെ ഇന്‍ഫ്‌ളൂവന്‍സര്‍ എന്നാണ് പറയുന്നത്. ഇവര്‍ തന്നിലേയ്‌ക്കു വലിയുന്ന സ്വഭാവക്കാരാണെങ്കിലും തമാശപ്രിയരായിരിക്കും, മറ്റുള്ളവരെ സ്വാധീനിക്കുന്ന തരക്കാരായിരിക്കും. സപ്പോര്‍ട്ടര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാലുകളില്‍ ഭാരമൂന്നി നടക്കുന്നവരാണ്‌. മുന്നോട്ടോ പിന്നോട്ടോ ആയാതെ ഇടത്തരം സ്‌പീഡില്‍ നടക്കുന്നവര്‍. ഒരു ഗ്രൂപ്പില്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ കഴിയുന്നവരാണ് ഇത്തരക്കാർ. മറ്റുള്ളവര്‍ നിങ്ങളെ ദുര്‍ബലരെന്നു കരുതി ചൂഷണം ചെയ്യാനും സാധ്യതയുണ്ട്‌.

പതിഞ്ഞ കാലടികള്‍, നിലത്തേയ്‌ക്കു നോക്കി കൈകള്‍ ശരീരത്തോടു ചേര്‍ത്ത്‌ ഇരുവശത്തും പിടിച്ചു നടക്കുന്നവരെ കറക്ടര്‍ എന്ന വിഭാഗത്തില്‍ പെടും. ഇവര്‍ വിനയമുള്ള പ്രകൃതക്കാരും അന്തര്‍മുഖരുമായിരിക്കും. ഒന്നും പറയാതെ തന്നെ തങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ മനസിലാക്കണമെന്നു കരുതുന്നവര്‍. ചെറിയ കാലടികള്‍ വച്ചു നടക്കുന്നവര്‍ക്ക്‌ അരക്കെട്ടു സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാൽ വലിയ കാലടികള്‍ വച്ചു നടക്കുന്ന സ്‌ത്രീകള്‍ ബെഡ്‌റൂമില്‍ കൂടുതല്‍ സംതൃപ്‌തി ലഭിക്കുന്നവരാണെന്ന്‌ ജേര്‍ണല്‍ ഓഫ്‌ സെക്‌ഷ്വല്‍ മെഡിസിന്‍ പറയുന്നു. കൈകള്‍ കെട്ടി നടക്കുന്നവരെ മറ്റുള്ളവര്‍ക്ക്‌ ആക്രമിക്കാന്‍ എളുപ്പമായിരിക്കും.

കൈകള്‍ വീശി നടക്കുന്നവര്‍ കഴുത്തിന്റെയും പുറംഭാഗത്തിന്റെയും ആരോഗ്യത്തില്‍ ഭാഗ്യമുള്ളവരാണ്‌. ആത്മവിശ്വാസം കാണിക്കുന്ന നടത്തരീതി. സാധാരണ പ്രായമായവര്‍ പതറിയ അടികളോടെ നടക്കുന്നവരാണ്‌. ഇങ്ങനെ നടക്കുന്നവര്‍ ആത്മവിശ്വാസക്കുറവുള്ളവരാകാൻ സാധ്യതയുണ്ട്. ഫുട്ട്‌ ഷഫ്‌ളര്‍ എന്നാണ് ഇവരെ വിളിക്കുന്നത്. കാലുകള്‍ സാധാരണയില്‍ കവിഞ്ഞുയര്‍ത്തി വച്ചു നടക്കുന്നവര്‍ സ്‌ട്രോംബിഗ്‌ ഫീറ്റ്‌ വിഭാഗത്തില്‍ പെട്ടവരാണ്‌. ഇവര്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. വൈറ്റമിന്‍ ബി 12 കുറവ്‌, മോണസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. ഇവര്‍ക്ക് എപ്പോഴും ക്ഷീണമായിരിക്കും. നടക്കുമ്പോൾ ച്യൂയിംഗ്‌ ഗം ചവയ്‌ക്കുക, കീ കയ്യിലിട്ടു കറക്കും, ഫോണില്‍ ശ്രദ്ധിക്കുക തുടങ്ങി പല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സര്‍ഗാത്മകതയുള്ളവരായിരിക്കും. ഇത്തരക്കാർ സങ്കല്‍പങ്ങള്‍ കെട്ടിപ്പടുക്കുന്നവരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button